Malayalam Hymn
Ezhayamenneyum veendeduppanayi
Ezhayamenneyum veendeduppanayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഏഴയാമെന്നെയും വീണ്ടെടുപ്പാനായി ക്രൂശതിൽ തൂങ്ങിയോനെ
കുറ്റം-കൂടാതുള്ള നിന്നെ കുറ്റം ചുമത്തിയോ ദൈവത്തിന്റെ കുഞ്ഞാടെ(2)
1 കൂടെ നിന്നവൻ ഞാൻ കൂടെ നിൽക്കേണ്ടവൻ ഒറ്റികൊടുത്തുപോയി
നിന്നെ -മുപ്പതു വെള്ളി നാണയങ്ങൾക്കായി വിലപേശിപോയല്ലോ ഞാൻ(2)
2 നന്ദികേടാണെന്നു പോലും നിനയ്ക്കാതെ ചുംബിച്ചുപോയവൻ ഞാൻ
നിന്റെ -ശിഷ്യനാണെന്നതുപോലും കരുതാതെ പാടെ മറന്നവൻ ഞാൻ(2)
3 സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ലഭിച്ചവൻ തള്ളിപറഞ്ഞുപോയി
ചെയ്ത -ഉപകാരങ്ങളൊന്നും ഓർത്തിടാതെ നിന്നെ അറിയില്ലെന്നോതിപോയ് ഞാൻ(2)
4 കഴിയില്ല നാഥനെ എന്നാൽ സഹിച്ചിടാൻ ഈ ലോക കഷ്‌ടതകൾ
നിന്റെ -കൃപകൾ കൂടാതൊട്ടും ആകില്ല നാഥനെ വേദന വഹിച്ചിടുവാൻ(2)
5 മുൾക്കിരീടം ധരിച്ചു നീ എനിക്കായി വാടാകിരീടം നൽകാൻ
എന്റെ -പാതകങ്ങളെല്ലാം വഹിച്ചു നീ ക്രൂശതിൽ പുത്രത്വം നൽകീടുവാൻ(2)
6 എന്തെല്ലാം വന്നാലും ഏകനായ് തീർന്നാലും സാരമില്ല കർത്തനെ
നിന്റെ - തേജസ്സുകൂടിയ പ്രത്യക്ഷതയെന്നിൽ ആനന്ദം നൽകിടുമേ(2)
7 കാഹളനാദം മുഴങ്ങും ആ സുദിനം ഞാൻ നോക്കി പാർത്തിടുന്നു
എന്റെ -രൂപാന്തരവേള ഓർത്തു ഞാനെന്നും ആവേശത്തോടിരിപ്പൂ(2)
(എന്നുള്ളിൽ എന്നും വസിച്ചീടുവാനായ്.... എന്ന രീതി)