Yahovaye bhayappettu avante

Malayalam Hymn

Yahovaye bhayappettu avante

Yahovaye bhayappettu avante lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ 2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും നീ ഭാഗ്യവാൻ നിനക്കു നന്മവരും 3 നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും 4 നിന്റെ മക്കൾ നിന്റെ മേശക്കു ചുറ്റും. ഒലിവു തെകൾ പോലെയും ഇരിക്കും - 5 യഹോവഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും - 6 യഹോവ സീയോനിൽ നിന്നും നിന്നെ അനുഗ്രഹിക്കും 7 നിന്റെ ആയുഷ്കാലമൊക്കെയും നീ യെരുശലേമിന്റെ നന്മയെ കാണും 8 നിന്റെ മക്കളുടെ മക്കളെയും നീ കാണും യിസയേലിന്മേൽ സമാധാനം ഉണ്ടാകട്ടെ. 9 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്വമുണ്ടാകട്ടെ ആദിയിങ്കലും ഇപ്പോഴും എന്നേയ്ക്കും ഉള്ളപ്രകാരം തന്ന ആമേൻ

Related Songs