Malayalam Hymn
Svapnakkaran yoseph
Svapnakkaran yoseph lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്വപ്നക്കാരൻ യോസേഫ്
ചുള്ളനായ യോസേഫ്
Success ആയത് അറിയുമോ കൂട്ടരേ
ആഹാ തക ധിമി തക ധിമി താളം കൊട്ടി
നൃത്തം ആടിടാം വാ (2)
ഒരിക്കൽ ഒരു പുലരിയിൽ
യോസേഫ് സ്വപ്നം കണ്ടു
നമസ്കരിക്കും സൂര്യനും
ചന്ദ്രൻ നക്ഷത്രങ്ങളും (2)
ചേട്ടന്മാരതറിഞ്ഞു
അസൂയ ഉള്ളിൽ നിറഞ്ഞു
പൊക്കിയെടുത്തു പൊട്ടക്കിണറ്റിൽ
ഇട്ടു കളഞ്ഞല്ലോ - അയ്യോ(2)
(തക ധിമി..)
കിണറ്റിൽ നിന്നും മിദ്യാനർക്ക് വിറ്റു
പോത്തീഫറിൻ വീട്ടിൽ
അവൻ അടിമയായി മാറി (2)
യജമാനന്റെ വീട്ടിൽനിന്നും
ജയിലിലടയ്ക്കപ്പെട്ടു
സത്യന്ധൻ യോസേഫിനെ
ദൈവമറിഞ്ഞല്ലോ - ആഹാ(2)
(തക ധിമി..)
ഒടുവിൽ യോസേഫിനെ മന്ത്രിയാക്കി മാറ്റി
എല്ലാ ചേട്ടന്മാർക്കും അവനെ
അധിപനായി മാറ്റി (2)
സ്വപ്നങ്ങൾ കാണാം നമുക്ക് ജീവിതത്തിൽ
ദൈവത്തിൻ ദർശനം പ്രാപിച്ചിടാം (2);-
ആഹാ തക ധിമി...