Malayalam Hymn
Kanunnu njaan yahil shashvatha sangketham
Kanunnu njaan yahil shashvatha sangketham lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം
ചാരും ഞാനാ മാറിൽ തീരുമെന്റെ ഖേദം
കൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരം
വാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തം
ആയതിൽ തീരും ഭാരങ്ങൾ
ആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾ
സങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻ
എൻ പടകതിൽ ഭദ്രമാം
കെരീത്തിന്നുറവ വറ്റിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾ
ഭീതിയില്ലാ സാരെഫാത്തിൽ വേണ്ടതെല്ലാം ഒരുക്കിടും
ക്ഷാമകാലം പോറ്റിടും
പൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫേറിൻ പീഢനവും
നിന്റെ സ്വപ്നം തകർക്കുകില്ല രാജത്വത്തിൽ നീ എത്തിടും
നിന്ദിച്ചോർ നിന്നെ വണങ്ങിടും