Nallavane nalvazhi katti

Malayalam Hymn

Nallavane nalvazhi katti

Nallavane nalvazhi katti lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തു ഘോര വൈരിയെൻ പിന്നിൽ ചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2) 1 മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേ ആഴിയതിൽ വീഥിയൊരുക്കി മറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽ ഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;- 2 ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേ എന്റെ പ്രാണനെ മരണത്തിൽ വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;- 3 സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂ നിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ നിന്റെ കാലടിയിൽ പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2) 4 ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെ കാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേ നിന്നെപ്പോലെയായ്ത്തീരാൻ നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ;-

Related Songs