Ini ethranale padakil njan

Malayalam Hymn

Ini ethranale padakil njan

Ini ethranale padakil njan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇനിയെത്ര നാളിപ്പടകിൽ ഞാൻ വിനയാം കല്ലോലങ്ങൾ താണ്ടി മനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻ ദിനങ്ങൾ കഴിയണമോ 1 എന്തു ഖേദമണെഞ്ഞീടിലും സ്വന്ത ജീവനെ ഏകിയോനെ നിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുക സന്താപ സാഗരത്തിൽ;- ഇനിയെത്ര 2 പാറപോലുള്ള വൈഷമ്യങ്ങൾ മാറാതെന്നും തുടരുകയോ മാറായെ മധുരമാക്കിത്തീർത്തോനാം നീ തന്നെ പേറുകയോ എൻഭാരം;- ഇനിയെത്ര 3 നിത്യ ജീവിതായോധനത്തിൽ ശക്തി ഹീനത തോന്നിടുമ്പോൾ മുക്തി തൻ പുത്തനാലയം എത്തുവാനായ് നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര

Related Songs