Malayalam Hymn
Jeevithamaam padakil kaattukal adiccheedilum
Jeevithamaam padakil kaattukal adiccheedilum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും
ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും (2)
കൂടെ വന്നീടും ചേർന്നു നടക്കും
അരുളീടും തൻ വചനം യേശു താൻ തൻവചനം (2)
chorus
ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
കൂടെ വരും നാഥൻ കൂടെ വരും
അന്ത്യത്തോളം യേശു കൂടിരിക്കും (2)
1 കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു
നിത്യ സന്തോഷം നാം പ്രാപിച്ചിടും (2)
നിന്ദകൾ പഴി ദുഷി മാറിടുമേ
കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ (2);- ഭയ...
2 കരവിട്ടെൻ പടക് പല നാഴിക
ദൂരത്തങ്ങാകിലും നാഥൻ വരും (2)
നിർബന്ധിച്ചയച്ചവൻ യേശുനാഥൻ
കാറ്റിലും കടലിൻമേൽ നടന്നുവരും (2);- ഭയ...
3 ഉള്ളം കലങ്ങേണ്ട പതറീടേണ്ട
ധൈര്യമായ് പാടിടാം ഘോഷിച്ചീടാം (2)
വീടൊരുക്കാൻ പോയ യേശുനാഥൻ
വീണ്ടും വരും നമ്മെ ചേർത്തീടുമേ (2);- ഭയ...