Malayalam Hymn
Jeevithamaam ie maruyaathrayil
Jeevithamaam ie maruyaathrayil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ജീവിതമാം ഈ മരുയാത്രയിൽ
തുരുത്തിയിലെ ജലം തീർന്നിടുമ്പോൾ (2)
നിന്നുടെ കണ്ണുകൾ അവൻ തുറക്കും
ജീവ ഉറവയെ കണ്ടിടുവാൻ (2)
ആരും സഹായമില്ലെന്നോർത്തിടുമ്പോൾ
ജീവിതം മതിയെന്ന് നിനച്ചിടുമ്പോൾ (2)
ജീവന്‍റെ നാഥനാം യേശു നാഥൻ
ഓരോ ദിവസവും നടത്തിടുന്നു (2)
ഓളങ്ങൾ തിരമലയായ് തീരുമ്പോൾ
ജീവിത നൗകയിൽ വലഞ്ഞിടുമ്പോൾ (2)
അമരക്കാരനാം യേശു നാഥൻ
കൂടെയുണ്ട് നീ ഭയപ്പെടേണ്ട (2)
ലോകം നിന്നെ പകച്ചിടുമ്പോൾ
ആരോരുമില്ലെന്നു കരുതിടുമ്പോൾ (2)
ലോകത്തിൻ നാഥനാം യേശു നാഥൻ
ലോകാന്ത്യത്തോളവും കൂടെയുണ്ട് (2)