Malayalam Hymn
Sthothramodinnithaa ananjidunnu
Sthothramodinnithaa ananjidunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു
നിൻ കൃപാ ദാനങ്ങൾ പകർന്നിടണേ
നന്ദിയല്ലാതൊന്നും നൽകിടുവാൻ
എൻ ജീവിതത്തിൽ ഇല്ല യേശുനാഥാ(2)
കാരുണ്യം തൂകുന്ന നിൻ കണ്ണുകൾ
വാത്സല്യമേകുന്ന നിൻ മൊഴികൾ(2)
എൻ ജീവിതത്തിൽ ശാന്തി ഏകീടുവാൻ
കാരുണ്യവാരിധേ കനിയേണമേ(2);- സ്തോത്ര…
സ്നേഹം നിറഞ്ഞ നിൻ സാമിപ്യവും
ആശ്വാസമേകുന്ന സാന്നിദ്ധ്യവും(2)
എൻ ജീവിതത്തിൽ പുണ്യം ആയിടുവാൻ
സ്നേഹനാഥാ മനസ്സലിയണമേ(2);- സ്തോത്ര…
ക്രൂശിൽ സഹിച്ച നിൻ യാതനയും
എൻ പേർക്കായ് ഏറ്റതാം വേദനയും(2)
എൻ പ്രാണപ്രീയാ നന്ദിയോടോർക്കുമ്പോൾ
സ്തോത്രമല്ലാതെന്തു നൽകീടും ഞാൻ(2);- സ്തോത്ര…