Unnathan yeshu kristhuvin

Malayalam Hymn

Unnathan yeshu kristhuvin

Unnathan yeshu kristhuvin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഉന്നതൻ യേശുക്രിസ്തുവിൻ നാമം ഉർവ്വിയിലെങ്ങും ഉയർത്തീടാം ഉണർന്നിടാം ബലം ധരിച്ചീടാം ഉയർപ്പിൻ രാജൻ എഴുന്നെള്ളാറായി ദൈവകൃപകൾ പെരുകിടട്ടെ ദൈവ മഹിമയ്ക്കായി ജീവൻ ത്യജിച്ചീടുക വേലതികച്ചീടുവാൻ 2 നീതിമാന്റെ നിലവിളികേട്ടു വിടുവിച്ചീടും തൻ കരത്താൽ അവങ്കലേക്കു നോക്കിടും മുഖങ്ങൾ അവനിലെന്നും മോദിച്ചിടും;- ദൈവ... 3 ആശ്രയമാരും ഇല്ലെന്നുചൊല്ലി ആധിയിൽ ആണ്ടു വലയേണ്ട ആശ്രിതർക്കാലംബം യേശു താനല്ലോ ആകുലമെല്ലാം നീക്കിടുക;- ദൈവ... 4 പാതയ്ക്കു ദീപം യേശുതാനല്ലോ പാതവിട്ടോടി പോയിടല്ലേ പതറിടാതെ പാദങ്ങൾ വെയ്ക്കാം പതിക്കയില്ല നിലം പരിചായ്;- ദൈവ... 5 മുട്ടോളമല്ല അരയോളമല്ല പത്ഥ്യമാം വെള്ളം ഒഴുകിടുന്നു നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയിൽ ആനന്ദിക്കാം;- ദൈവ... 6 പരാപരൻ താൻ വന്നിടും വേഗം പറന്നുവേഗം നാം പോയിടുമേ പരമനോടു നിത്യമായ് വാഴും പരമഭാഗ്യം പ്രാപിച്ചിടും;- ദൈവ...

Related Songs