Aashvasamay enikkeshuvunde

Malayalam Hymn

Aashvasamay enikkeshuvunde

Aashvasamay enikkeshuvunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്വാസമായെനിക്കേശുവുണ്ട് ആശ്രയിപ്പാനവൻ കൂടെയുണ്ട് ആകയാൽ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ല 1 കാൽവറി ക്രൂശിലെൻ ജീവനാഥൻ കാൽകരമാണി തുളച്ച നേരം എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽ 2 സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ സ്നേഹിച്ചിടുമെന്നെ നിത്യകാലം തന്റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും ഞാൻ ചെയ്തിടുമോ? 3 സ്വന്തജനങ്ങൾ മറന്നിടിലും എന്താപത്തായാലുമെന്നാളിലും എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ എന്നും മതിയായവൻ 4 സർവ്വാംഗസുന്ദരൻ മാധുര്യവാൻ നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ നിത്യത പോരാ തൻ നിസ്തുല സ്നേഹത്തി ന്നാഴമളന്നിടുവാൻ

Related Songs