Ha en saubhaagyathe orthidumpol

Malayalam Hymn

Ha en saubhaagyathe orthidumpol

Ha en saubhaagyathe orthidumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾ എനിക്ക് ആനന്ദമേ പരമാനന്ദമേ(2) 1 ഒരു മഹൽ സുപ്രാഭാതം അണയുന്നുണ്ടതിവേഗം വരുമന്നെൻ പ്രിയൻ മേഘേ ചുരുളുകളിൽ(2)- അകം നിറയുന്നു മധുരമാം നിനവുകളാൽ മന- മുരുകുന്നു സുദിനത്തിൻ പ്രതീക്ഷയിൻ നാൾ;- 2 മരുവിലീ എരിവെയിലതിലേറ്റം തളർന്നു ഞാ- നുരുമോദമണയും സ്വർ-നഗരമതിൽ(2) അനുദിനമവിടെ ഞാനനുഭവിച്ചാനന്ദിക്കും സ്വർഗ്ഗത്തിൻ കുളിർമ്മയും മധുരിമയും(2) പറന്നകലുമെൻ ഹൃദയത്തിൻ വ്യഥയഖിലം മറന്നിടാമിന്നീയിഹത്തിലെ ദുരിതമെല്ലാം;- 3 നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്റെ അനവധി ഭാഗ്യത്തിൻ പദവിയല്ലോ(2) ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്റെ അരികിൽ ഞാനിരുന്നിടും മണിയറയിൽ(2) എന്റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേ തന്റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ;- 4 കോടാകോടി ദൂതസേവിതനാം എന്റെ കാന്തനോടൊത്തു തൻ കാന്തയായി(2) കോടാകോടിയുഗം വാണീടുമേ നിത്യ ഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2) നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേ പൊന്നുനാഥനേ നിൻ സ്നേഹമെന്നും സ്മരിച്ചിടുന്നേൻ;- 5 കുരിശു ചുമന്നു ഞാൻ പോയിടുമേ എന്നും കുരിശിൻ സംഗീതങ്ങൾ പാടീടുമേ(2) കുരിശതിൻ പാടുകൾ പെരുകിടുമ്പോഴെന്റെ ശിരസ്സു ഞാൻ കുരിശതിൽ ചായിക്കുമേ(2) തങ്കക്കുരിശതിന്നൊളിയിൽ ഞാൻ നടന്നിടുമേ പങ്കമകന്നെന്നുമവനിയിലിതു ഭാഗ്യമേ;-

Related Songs