Malayalam Hymn
Manusha neeoru poovalliyo
Manusha neeoru poovalliyo lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മനുഷ്യാ നീയൊരു പൂവല്ലയോ - ഹേ
മനുഷ്യാ നീ വെറുമൊരു പൂവല്ലയോ
ഇന്നു കണ്ടു നാളെ വാടും പൂവിനെപ്പോലെ നീ
ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ
സ്വർഗ്ഗത്തിൻ അവകാശിയോ?
1 മാതാവിൻ സ്നേഹം മണ്ണോളം മാത്രം
മാലോകരെല്ലാം മണ്ണോടു ചേരും
കൂട്ടായതെല്ലാം കൂടോടെ പോകും
യേശുവിൻ സ്നേഹം മാറില്ലൊരിക്കലും
2 ചേലായ മേനി ചേറോടു ചേരും
മന്നന്റെ മാളിക മണ്ണായി മാറും
വീറോടെ വന്നവർ വേരോടെ പോകും
യേശുവിൻ രാജ്യം മാറില്ലൊരിക്കലും
3 സ്വർഗ്ഗം നിനക്കായ് നരകം പിശാചിനായ്
ഒരുക്കുന്നു ദൈവം ഏതിൽ നീ പോകും?
യേശുവിൻ കൂടുള്ള വാസം നേടേണം
യേശുവിൻ പാദത്തിൽ അർപ്പിക്ക ജീവൻ