Manava rakshakkaayi manusha vesham

Malayalam Hymn

Manava rakshakkaayi manusha vesham

Manava rakshakkaayi manusha vesham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മാനവ രക്ഷക്കായി മാനുഷ വേഷം പൂണ്ട് മഹിയിതിൽ വന്നു രക്ഷകൻ ശ്രീ യേശുവായ് മഹിയിതിൽ വന്നു രക്ഷകൻ (2) ബെത്ലഹേം പുരിയതിൽ മരിസുതനായ് സൂനുപിറന്നോരു നാളിൽ ജ്യോതിസ് കണ്ടതിനാലെ കാര്യമറിവാൻ ജ്ഞാനികൾ യാത്രയുമായി കാഴ്ച്ചകളർപ്പിച്ചവൻ പാദം നമിച്ചതിനാൽ (2) അന്യോന്യം സന്തോഷിച്ചങ്ങ് അവരുടൻ യാത്രയുമായി (2) ഏവരും വണങ്ങീടുന്നോരേശുവെ വണങ്ങീടുന്നു പാരിതിൻ പാപനാശമകറ്റാൻ ഹീനനായ്ത്തീർന്ന ദൈവകുമാരനവൻ;- മാനവ... അത്ഭുത ഗുരുവാണവൻ ദൈവനന്ദനൻ ആരിലുമുന്നതനവൻ കുരുടനു കാഴ്ച്ചയുമേകി മുടന്തുള്ളവർക്കുടനടി സൗഖ്യവുമേകി കടലിന്മേൽ നടകൊണ്ടു, മരിച്ചവർക്കുയിർ നൽകി (2) കരുണയുള്ളൊരു കർത്തൻ വിശപ്പിനാഹാരം നൽകി (2) ഏവരും ഒരുപോൽ ചൊന്നു യേശു നാഥൻ നല്ലവനെന്ന് പാരിതിൽ പാപമൊട്ടുമേശാതെ പാലനം ചെയ്ത ദൈവകുമാരനവൻ;- മാനവ... കുരിശതിൽ മൂന്നാണികളിൽ മരിച്ചു പരൻ ഇരു കള്ളർ നടുവിലായി തിരുവെഴുത്തിൻ നിവൃത്തിയായ് തിരുബലിയായി മനുജരിൻ പാപം തീർക്കുവാൻ കല്ലറ ഭേദിച്ചവൻ ഉയർത്തെഴുന്നേറ്റുകൊണ്ട് (2) മരണത്തെ ജയിച്ചു താൻ ജയഭേരി മുഴക്കിനാൻ (2) കാഹളം ധ്വനിക്കും നേരം മേഘവാഹനെ വന്നിടുമീശൻ ഭക്തരെ തന്റെ സന്നിധി ചേർപ്പാൻ എത്തിടാൻ കാലമില്ലിനി സോദരരേ;- മാനവ...

Related Songs