Paramathaavuracheyyum mozhiyellaam

Malayalam Hymn

Paramathaavuracheyyum mozhiyellaam

Paramathaavuracheyyum mozhiyellaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും ശ്രവിക്കേണം; സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകിൽ ശുഭമെഴും തവ 1 ശീതമല്ലുഷ്ണവുമല്ല തവഗുണം ഏതെന്നു നിജവുമില്ല ഈവിധമിനിയും നീ വാടി ജലംപോലെ നാൾകഴിക്കുകിൽ നിന്നെ ഞാൻ മമ വായിൽനിന്നു പുറത്തുമിഴ്ന്നിടും 2 ഞാനൊരു ധനിതന്നെ എനിക്കില്ല ദീനതലവമിന്ന് മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ് നീയിരിപ്പതു കാൺക പരനുടെ മുന്നിൽ വീണറിയിക്ക നീയതു 3 സമ്പന്നനാവതിന്നുണ്ട് തനിത്തങ്കം വെൺവസ്ത്രം ധരിപ്പാനുണ്ട് നിൻകണ്ണു തെളിയുവാൻ ലേപവും വിലയ്ക്കുണ്ട് വന്നുവാങ്ങുക ശിക്ഷയാൽ പ്രിയന്മാരെ ഞാനുണർത്തുന്നിതറിക നീ 4 മാനസാന്തരപ്പെടുക എരിവോടു നീ മാനസം തുറന്നിടുക വാതിലിലഹം നിന്നു മുട്ടുന്നായതു കേട്ടു യാതൊരു നരൻ തുറന്നു തരികിലപ്പൂതനോടു ഞാൻ വിരുന്നു കഴിഞ്ഞിടും 5 സത്യമായ് ജയംകൊള്ളും ഭടന്നു ഞാനൊത്തിരിപ്പരുളിടും കൃത്യമായഹം മേവും ഭദ്രാസനമതിങ്കൽ നിത്യമായവൻ ലവുദിക്യ മദ്ധ്യതോ ജയിച്ചെന്ന വിരുതിനാൽ ലവോദീകൃ സഭാദൂത് വെളിപ്പാട് 3:14-22

Related Songs