Malayalam Hymn
Daivam vazhunnu hoshannaa
Daivam vazhunnu hoshannaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവം വാഴുന്നു ഹോശന്നാ
ദൈവം വാഴുന്നു ഹല്ലേലൂയ്യ
ദൈവം നടത്തുന്നു എന്നും എന്നും
തന്റെ ചിറകിൻ മറവിൽ എന്നും
ഹാ ഹാലേലൂയ്യ ദൈവം പരിശുദ്ധൻ
ഹാ ഹാലേലൂയ്യ കുഞ്ഞാടെ നീ യോഗ്യൻ
ഹാ ഹാലേലൂയ്യ ദൈവം സർവശക്തൻ
ഹാ ഹാലേലൂയ്യ ദൈവം ഉന്നതൻ
നമ്മുടെ പാറയാം യേശു നാഥൻ
നമ്മുടെ ദൈവം വാഴുന്നു (2)
സർവ്വശക്തന്റെ മഹിമ വലിയത്
നിന്റെ മഹത്വത്തിന് മുന്നിൽ വണങ്ങിടുന്നു
നിത്യമായൊരു സന്തോഷത്താൽ
എന്റെ ഹൃദയം നിറയുന്നു
എന്നെ ശക്തികരിക്കുന്ന യേശുവുണ്ട്
എന്റെ മഹത്വത്തിന് രാജാവ്
എൻ വിലാപം നൃത്തമായി മാറ്റിടും
എൻ സങ്കടങ്ങൾ എല്ലാം തീർക്കുമവൻ
എന്റെ ഉള്ളിൽ ആനന്ദമേകി
എന്നെ അനുദിനം അനുഗ്രഹിക്കും
എന്നെ ശക്തികരിക്കുന്ന യേശുവുണ്ട്
എന്റെ ആശ്വാസദായകനായി