Malayalam Hymn
Sarvatthin raajanaam
Sarvatthin raajanaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻ
മർത്യരേ, മഹത്വം അവന്നു കൊടുപ്പിൻ
സൽസ്വരത്തെ ഉയർത്തുവിൻ
ആഘോഷത്തോടെ പാടുവിൻ
2 മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തു
എല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു;-
3 തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നു
താക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു;-
4 ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കും
ശവക്കുഴികളിൽ മരിച്ചവർ കേൾക്കും;
ന്യായവിധി കൈക്കൊള്ളുവാൻ
അവർ ഉയിർത്തെഴുന്നേൽക്കും;-
5 ആശയോടിരിപ്പിൻ യേശു അപ്പോൾ വരും
സ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും;
അവിടെയുള്ള ഭാഗ്യവും
നാം എന്നും അനുഭവിക്കും;-