Swargaseeyon naadathil naam

Malayalam Hymn

Swargaseeyon naadathil naam

Swargaseeyon naadathil naam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർഗ്ഗസീയോൻ നാടതിൽ നാം എത്രയും വേഗം എത്തിടാറായി കാന്തനാം യേശു വാനമേഘ ദൂതരുമായ് വേഗം വന്നിടാറായ് 1 സ്ഥാനങ്ങൾക്കായ് മാനങ്ങൾക്കായ് ഓടിടുവാനോ മഹിമ വിട്ട് ജീവനേകി വീണ്ടെടുത്തതു മുറുകെ പറ്റും പാപമെല്ലാം വിട്ടോടുക ഇല്ലയെങ്കിൽ തള്ളിടുമെ നിത്യ അഗ്നിയിൽ;- 2 ലോകത്തിന്റെ മോഹം നാശമെന്നറിഞ്ഞു നീ പിൻ തിരിഞ്ഞിടെണം വേഗം ദൈവപൈതലേ നിന്നെ തന്നെ നീ ഒരുക്കി കാത്ത്സൂക്ഷിച്ചാൽ പോയിടാമെ ശുദ്ധർക്കുള്ള സീയോൻ നാടതിൽ;- 3 ക്രിസ്തുവിന്റെ പാതയിൽ നിന്നകറ്റുവാൻ ശക്തിയോടെ ശത്രു തൻ വഴിയൊരുക്കുമ്പോൾ മായയായ ലോകസുഖങ്ങൾ മുന്നിൽ കാണുമ്പോൾ മയങ്ങിടല്ലേ വീണിടല്ലേ ദൈവപൈതലേ;- 4 അന്ത്യകാല ലക്ഷണങ്ങൾ എത്രയേറെയായ് കണ്ണിൻ മുൻപിലായ് ഇന്ന് വന്നടുക്കുമ്പോൾ ഒരുങ്ങിട്ടുണ്ടോ പോയിടുവാൻ സ്വർഗ്ഗനാടതിൽ ഓടുന്നുണ്ടോ ലക്ഷ്യം നോക്കി ജീവപാതയിൽ;-

Related Songs