Athi mangala kaaranane

Malayalam Hymn

Athi mangala kaaranane

Athi mangala kaaranane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അതിമംഗല കാരണനേ സ്തുതി തിങ്ങിയ പൂരണനേ-നരർ- വാഴുവാന്‍ വിൺ തുറന്നൂഴിയിൽ പിറന്ന വല്ലഭ താരകമേ മതി മങ്ങിയ ഞങ്ങളെയും വിധി തിങ്ങിയോർ തങ്ങളെയും-നിന്‍റെ മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍ വന്നുവോ പുംഗവനേ അതിമംഗല കാരണനേ മുടി മന്നവർ മേടയേയും മഹാ ഉന്നത വീടിനേയും-വിട്ടു മാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻ വന്നുവോ ഈ ധരയിൽ അതിമംഗല കാരണനേ തങ്കക്കട്ടിലുകൾ വെടിഞ്ഞു പശുത്തൊട്ടിയതിൽ കിടന്നു ബഹു- കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ- കഷ്ടം സഹിച്ചുവോ നീ അതിമംഗല കാരണനേ ദുഷ്ട പേയ്ഗണം ഓടുവാനും ശിഷ്ടർ വായ്‌ഗണം പാടുവാനും-നിന്നെ പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻ ഏറ്റ നിന്‍ കോലമിതോ അതിമംഗല കാരണനേ എല്ലാ പാപങ്ങളുമകലാന്‍ ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍ പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു- മേനിക്കു കണ്ടീലയോ അതിമംഗല കാരണനേ

Related Songs