Idari veezhuvan ida tharalle

Malayalam Hymn

Idari veezhuvan ida tharalle

Idari veezhuvan ida tharalle lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇടറിവീഴുവാൻ ഇടതരല്ലേ നീ യേശുനായകാ ഇടവിടാതെ ഞാൻ നല്ലിടയനോടെന്നും പ്രാർത്ഥിക്കുന്നിതാ മുൾക്കിരീടം ചാർത്തിയ ജീവദായക ഉൾത്തടത്തിൻ തേങ്ങൽ നീ കേൾക്കുന്നില്ലയോ 1 മഹിയിൽ ജീവിതം മഹിതമാക്കുവാൻ മറന്നുപോയ മനുജനല്ലോ ഞാൻ അറിഞ്ഞിടാതെ ഞാൻ ചെയ്ത പാപമോ നിറഞ്ഞ കണ്ണുനീർ കണങ്ങളായ് അന്ധകാര വീഥിയിൽ തള്ളിടല്ലേ രക്ഷകാ അന്തരംഗം നൊന്തു കേണിതാ;- 2 വിശ്വമോഹങ്ങൾ ഉപേക്ഷിക്കുന്നു ഞാൻ ചെയ്ത പാപ പ്രായചിത്തമായ് ഉലകിൽ വീണ്ടും ഞാൻ ഉലഞ്ഞു പോകല്ലെ ഉടഞ്ഞൊരു പളുങ്കു പാത്രം ഞാൻ എന്റെ ശിഷ്ടജന്മമോ നിന്റെ പാദലാളനം എന്നും ആശ്രയം നീ മാത്രമേ;-

Related Songs