Chank pilarnnu pankaliyaaki

Malayalam Hymn

Chank pilarnnu pankaliyaaki

Chank pilarnnu pankaliyaaki lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത് വെച്ചവനെ മുൻപേ നടന്ന് അൻപാൽ നിറച്ച് ഉള്ളം കൈയിൽ എന്നെ താങ്ങിയോനെ എന്റെ നെഞ്ചിനിടിപ്പ് യേശു എന്റെ ഉള്ളിലെ പാട്ട് യേശു എന്റെ പ്രാണനും പ്രേമവും യേശു നീ മാത്രം നീ മാത്രം (2) 2 തള്ള പോലും എന്നെ തള്ളിയാലും താതന്റെ കൈ എന്നെ തള്ളുകില്ല ഉള്ളം കൈയിൽ എന്നെ കോറിയിട്ട നല്ല സ്നേഹമാണെൻ യേശുനാഥൻ(2);- എന്റെ... 3 പാപത്തിൻ ചേറ്റിൽ ഞാൻ താണപ്പോഴും പാപം ഇല്ലാത്തോനെ യാഗമാക്കി ശാപം എന്മേൽ നിന്നും നീക്കുവാനായ് ക്രൂശിലെൻ യേശുവേ യാഗമാക്കി (2);- എന്റെ... 4 ഈ ലോകം വിട്ടു ഞാൻ യേശുവിന്റെ അൻപാർന്ന മാർവ്വിൽ ചേർന്നിടുമെ ആയിരം പേർകളിൽ സുന്ദരനെ ആവോളം ഞാനന്നു കണ്ടിടുമേ(2);- എന്റെ...

Related Songs