Papa shapa ghora mrthyuvinnadimayay

Malayalam Hymn

Papa shapa ghora mrthyuvinnadimayay

Papa shapa ghora mrthyuvinnadimayay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാപ ശാപ ഘോര മൃത്യുവിന്നടിമയായ് തീർന്ന പാപിയെന്നെ വീണ്ടെടുത്തവൻ ദോഷ വ്യാകുലാധിയാൽ വലഞ്ഞ ദീനനാം ശാപ പാത്രമായ് ഭവിച്ച ക്ഷീണനാമെന്നെ താണിറങ്ങി വന്നു തേടി മാറിലണച്ച മാറ്റമില്ലാ സ്നേഹത്തെ ഞാൻ വാഴ്ത്തിടും;- ഇത്രമാത്രം സ്നേഹമേകി എന്നെ വീണ്ടതാൽ എത്ര നാളീ പാഴ്മരുവിൽ ലഭ്യമാകുമോ നാൾ മുഴുവൻ എന്നെ വീണ്ടെടുത്ത സ്നേഹത്തെ വാഴ്ത്തിടും ഞാൻ വേറില്ലാശയൊന്നുമേ;- ക്ലേശമേറുമീ മരുവിൽ ലേശം കൂസിടാ- തോടുമെന്റെ നാടിനായ് ഞാൻ നോക്കിപ്പാർത്തതാം ഘോരമാഴിയിന്നലമുറിച്ചു നീന്തി ഞാൻ ശോഭനമാം നാട്ടിലെത്തിപ്പാർത്തിടും;- കോടി കോടി ദൂതരിൻ നടുവിൽ വെച്ചു ഞാൻ വീണമീട്ടി പാടിടും നൽ സ്തോത്രഗാനങ്ങൾ എന്റെ താഴ്ചയിൽ എന്നെ ഓർത്ത നാഥനേ നിന്റെ ദയ എത്രമാത്രം ശ്രേഷ്ടമേ;-

Related Songs