Malayalam Hymn
Yeshu nayaka papa shapa nashaka
Yeshu nayaka papa shapa nashaka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു നായകാ പാപ ശാപ നാശകാ
വീണ്ടെടുത്ത നിൻ ജനത്തിനാത്മദായകാ
1 കണ്ടു ഞാനീ ദൈവസ്നേഹമീശൻ ക്രൂശിന്മേൽ
പണ്ടു ഞാനറിഞ്ഞതില്ലെന്നോർത്തു നീറുന്നെ
ഉണ്ടെനിക്കു നാടുമേലിലെന്നതോർക്കുമ്പോൾ
വേണ്ടെനിക്കീ മിസ്രയീമിൻ നിക്ഷേപങ്ങളെ;- യേശു...
2 നിൻ വരവിൻ ലക്ഷ്യങ്ങളുമെങ്ങും കാണുന്നേ
ജാതിജാതിയോടു പോരിന്നായുധങ്ങളാൽ
വ്യാധിമൂലം ഖേദിക്കുന്നീ മാനവരെല്ലാം
ക്ഷാമവും ഭൂകമ്പവുമവിടവിടെയായ്;- യേശു...
3 അന്ത്യകാല സംഭവങ്ങളാലെ ഭൂവനം
മാരകായുധങ്ങളാലെ ലോകരാഷ്ട്രങ്ങൾ
സായുധസമരത്തിനായ് കളമൊരുക്കുന്നേ
കാന്തനെ നിൻ വരവിനെന്തു താമസിക്കുന്നു;- യേശു...
4 വെള്ളിപൊന്നുമല്ല എന്നെ വീണ്ടെടുത്തത്
നിസ്തുല നിണം കരുണയാൽ കഴുകയായ്
വസ്തുതകൾ വർണ്യമല്ലതെന്റെ നാവിനാൽ
കർത്തൻ ക്രൂശിൽ നിർവ്വഹിച്ച ദൈവനിർണ്ണയം;- യേശു...
5 കണ്ണുകണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപങ്ങൾ
കേൾപ്പതില്ല സ്വർഗ്ഗസീയോൻ ഇമ്പനാദങ്ങൾ
ഒന്നു ഞാനറിയുന്നേതൻ വാസമോർക്കുമ്പോൾ
മന്നിടം മറന്നു ഗാനമന്നുപാടുമേ;- യേശു...