Malayalam Hymn
Aashvasamekane nayaka
Aashvasamekane nayaka lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആശ്വാസമേകണെ നായകാ
ആശ്രിതർക്കാലംബ കർത്താവേ
അലകടൽ പോൽ ഇളകുമെൻ ഹൃദയത്തിൽ
ആനന്ദം നൽകീടുക യേശുവേ
ആനന്ദം നൽകീടുക ആശ്വാസമേകീടുക
1 ശത്രു തന്നുടെ തീയമ്പുകൾ
മാരിപോൽ എന്മേൽ തൊടുത്തിടുമ്പോൾ
സർവ്വായുധവർഗ്ഗം ധരിച്ചീടുവാൻ
ശക്തി നൽകീടണമേ
ആത്മനാഥാ എൻ പ്രാണനാഥാ(2);- ആശ്വാ...
2 എല്ലാം പ്രതികൂലമായിടുമ്പോൾ
എല്ലാരുമെന്നെ കൈവിട്ടീടുമ്പോൾ
ഇയ്യോബിന്റെ ദൈവമേ നീ മാത്രമെ
ആശ്രയമായെനിക്ക്
എന്നുമെന്നുമേ ഈ ധരണിയതിൽ(2);- ആശ്വാ...
3 നിൻ കയ്യിൽ ഏഴയെ ഏകിടുന്നു
നിൻ സേവ പാരിതിൽ ചെയ്തീടുവാൻ
പരിജ്ഞാനം സോളമനേകിയപോൽ
ഏകീടണേ നിൻ കൃപ
ഏഴയെന്നിൽ എൻ നാഥായിന്ന്(2);- ആശ്വാ...