Malayalam Hymn
Yahovaye kathirikkunnor
Yahovaye kathirikkunnor lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവയെ കാത്തിരിക്കുന്നോർ
ശക്തിയെ പുതുക്കിടുമേ
1 യിസ്രായേൽ ജനത്തെ
മരുഭൂവിൽ കാത്ത
ഉലകത്തിൻ നാഥനല്ലോ
എന്റെ ആവശ്യങ്ങൾ എല്ലാം
നന്നായ് അറിയുന്നവൻ;- യഹോവയെ...
2 ഏലിയാവിൻ പ്രാർത്ഥനയ്ക്കുത്തരമായി
കർമ്മേലിൽ ഇറങ്ങിയവൻ
അഗ്നിച്ചൂള നടുവിൽ
നാലാമനായി വെളിപ്പെട്ടു വന്നവനാം
എന്റെ കണ്ണീരിൻ താഴ്‌വരയിൽ
മറുപടിയായ് വന്നിടും;- യഹോവയെ...
ആൽഫയും ഒമേഖയും
ആയവൻ വരുന്നിതാ
നീതിയായ് നിന്നീടുക
വിശുദ്ധിയെ തികച്ചിടുക