Karthave nin kriyakal ennum ente

Malayalam Hymn

Karthave nin kriyakal ennum ente

Karthave nin kriyakal ennum ente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്താവേ നിൻ ക്രിയകൾ എന്നും എന്റെ ഓർമ്മയെ ഇന്നുമെന്നും പാടിസ്തുതിക്കും രാവിലും പകലിലും സന്ധ്യക്കേതുനേരത്തും എല്ലാ നാളും വാഴ്ത്തി സ്തുതിക്കും 1 സുര്യ ചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെ അങ്ങേ ഞങ്ങൾ വാഴ്ത്തി സ്തുതിക്കും പാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തന്നെ ക്രിസ്തുവാകും പാറമേൽ നിർത്തി;- കർത്താ… 2 കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലും തിരുമുൻപിൽ മാറിപ്പോകുമേ വീണ്ടെടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾ വൻമതിലും താണു പോകുമോ;- കർത്താ... 3 ജാതികൾ സ്തുതിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെ പർവ്വതങ്ങൾ മാറിപ്പോകട്ടെ വില്ലുകൾ ഞാനൊടിക്കും കുന്തങ്ങളും മുറിയ്ക്കും യാഹാം ദൈവം എൻ സങ്കേതമേ;- കർത്താ..

Related Songs