Ente srishdavam daivam ennum

Malayalam Hymn

Ente srishdavam daivam ennum

Ente srishdavam daivam ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ സൃഷ്ടാവാം ദൈവമെന്നും കൂടെയുള്ളതാൽ ഞാൻ ഒന്നിനെയും ഭയപ്പെടില്ല വചനത്തിൻ വിളനിലമായിടുവാൻ ഞാൻ ഹൃദയത്തെ ഒരുക്കീടുന്നു(2) തകരുകില്ല ഞാൻ തളരുകില്ല ഒരിക്കലും പതറുകില്ല (2) പ്രാണൻതന്നു വീണ്ടെടുത്ത കർത്താവുണ്ട് പ്രാണനാഥനേശുവുണ്ട്(2) 2 ഞാൻ നാവുവരണ്ടു ഭാരപ്പെട്ടാൽ കെരീത്ത് തോട്ടിലെ ജലം ലഭിക്കും അന്ധത എന്നെ കവർന്നു വന്നാൽ ശിലോഹാം കുളത്തിലെ ജലം ലഭിക്കും;­ തകരുകില്ല.... 3 കാട്ടത്തിമേൽ ഞാനൊളിച്ചെന്നാലും അവൻ എന്നെ പേർ ചൊല്ലി വിളിച്ചീടുമേ രാപാർക്കാൻ രാജാവായ് കൂടെവരും എനിക്കതു മാറ്റവും രക്ഷയുമേ;­ തകരുകില്ല.... 4 തോട്ടത്തിൻ നടുവിലെ ഫലം ലഭിപ്പാൻ ആഗ്രഹിക്കുന്നില്ല ഞാൻ തെല്ലുമേ നാളെയെക്കൊണ്ടൊട്ടും ഭാരമില്ല എനിക്കുള്ളതെല്ലാമവൻ തരുമേ;­ തകരുകില്ല....

Related Songs