Namme nadathunna daivam ennum

Malayalam Hymn

Namme nadathunna daivam ennum

Namme nadathunna daivam ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നമ്മെ നടത്തുന്ന ദൈവമെന്നും കൂടെയുണ്ട് നമ്മെ താങ്ങിടുന്നവൻ എന്നും കൂടെയുണ്ട് യിസ്രായേലിന്റെ പരിപാലകൻ യഹോവ നമ്മെ ക്ഷേമമായ് കാത്തിടുന്നു മരുഭൂപ്രയാണം അതികഠിനം അത് ഒഴിയുവാൻ വഴിയില്ലല്ലോ അവയിൽ കൂടെ നാഥാ ഇടറീടാതെ സുഗമമായ് നടത്തിടണേ ക്രൂശിന്റെ നിഴലിൽ നാം ആയിടുക-വേഗം ക്രൂശെടുത്തനുഗമിക്കാം പരിശ്രമമെല്ലാം ഫലം തരില്ല അതിൽ പരിഭവം ഏതുമില്ല പരിക്ഷീണരാകാതെ അണിഞ്ഞു നിൽക്കാം വിശ്വാസത്തിൻ രക്ഷാകവചം മണവാട്ടിസഭയായി ചേർന്നു നിൽക്കാം വിളക്കെടുത്തൊരുങ്ങി നിൽക്കാം കരുതുന്നവർ നമ്മെ കൈവെടിയും അതു ലോകത്തിൻ ക്രമമല്ലയോ തൻ മക്കളെ ദൈവം കൈവിടില്ല ലോകൈകനാഥനവൻ സ്നേഹം പകർന്നു നാം മനുജരാകാം-ദൈവ- സ്നേഹം വെളിപ്പെടുത്താൻ

Related Songs