Malayalam Hymn
Rakshakaneshuve vaazhthi
Rakshakaneshuve vaazhthi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
രക്ഷകനെശുവെ വാഴ്ത്തി
ഇക്ഷിതിയെങ്ങും ഞാൻ പാടും
മഹിമയണിഞ്ഞവനേശു മഹേശൻ
മാധുര്യ നാമം പോൽ മറ്റില്ലൊന്നും
മാനധനവും ജ്ഞാനവുമെല്ലാം
മന്നവനീശന്റെ സ്വന്തമത്രെ
കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ
കാൽകരം ആണിയിൽ തൂങ്ങിയതാൽ
കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം
കാണാതെ മായിച്ചെൻ ജീവനാഥൻ
കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും
കഴുകനെപ്പോൽ ശക്തി പുതുക്കിടും
പാവന പാതയിൽ ഓടുവാനായ്
പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ
വന്നിടും മന്നവൻ ഉന്നതെ വേഗം
വീടങ്ങൊരുക്കി തൻ ഭക്തർക്കായി
വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും
വേദനയെല്ലാം താൻ മാറ്റിടുമേ