Malayalam Hymn
Immanuvel than changkathil 1
Immanuvel than changkathil 1 lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഇമ്മാനുവേൽ തൻ ചങ്കതിൽ-നിന്നൊഴുകും രക്തം
പാപക്കറ നീക്കുമതിൽ-മുങ്ങിത്തീർന്നാൽ ആരും
chours
എൻ പേർക്കേശു മരിച്ചെന്നു-ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽനിന്നു നീക്കാൻ-രക്തം ചിന്തി യേശു
2 കള്ളൻ ക്രൂശിൻ ഉറവയിൽ-കണ്ടു പാപശാന്തി
അവനെപ്പോൽ ഞാനും ദോഷി-കണ്ടെൻ പ്രതിശാന്തി;-
3 കുഞ്ഞാട്ടിൻ വിലയേറിയ-രുധിരത്തിൻ ശക്തി
വീണ്ടുകൊള്ളും ദൈവസഭ-ആകെ വിശേഷമായ്;-
4 തൻ മുറിവിൻ രക്തനദി-കണ്ടതിനു ശേഷം
വീണ്ടെടുപ്പിൻ സ്നേഹം താനെൻ-ചിന്ത ഇന്നുമെന്നും;-
5 വിക്കുള്ളതാം എന്റെ നാവ്-ശവക്കുഴിക്കുള്ളിൽ
മൗനം ആയാൽ എൻ ആത്മാവു-പാടും ഉന്നതത്തിൽ;-