Malayalam Hymn
Anekarum theti ozhinjidum
Anekarum theti ozhinjidum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അനേകരും തെറ്റി ഒഴിഞ്ഞിടും നാളിൽ
അനന്ത കൃപയിൽ ഉറച്ചു നിൽപ്പാൻ
ധൈര്യം പകരണമേ...
അനുഗ്രഹത്താൽ എന്നും നിറക്കേണമേ
അനന്ത സ്നേഹത്തിൻ അധിപതിയായോനെ (2)
chorus
പ്രിയനേ നിൻ വരവേറ്റം അടുത്തൂ..
കേൾക്കുന്നീറ്റു നോവിന്നാരംഭം (2)
ഭൂതലമെങ്ങും വരുവാനുള്ളതാം
പരീക്ഷയിൻ നാളിൽ കാത്തീടേണമേ (2)
1 സ്തുതികൾ പാടി ഞാൻ
നിൻ വരവിന്നായ് ഒരുങ്ങീടുന്നു
കരുതീടുന്നു എൻ വിളക്കിന്നുള്ളിൽ എണ്ണയും (2)
താമസമരുതേ എൻ പ്രിയ നാഥാ
കാഹളധ്വനി ഞാൻ കേട്ടിടും (2)
(പ്രിയനേ...)
2 വാന മേഘത്തിൽ
നീ വീണ്ടും വന്നീടും മുൻപേ
മാനവ ഹൃദയങ്ങൾ
നിന്നെ ഒന്നറിഞ്ഞീടുവാൻ (2)
തിരു വചനത്താലേ ഈ ഭൂതലമൊന്നാകെ(2)
നിൻ ദിവ്യ സ്നേഹത്താൽ നിറഞ്ഞീടട്ടെ (2)
(പ്രിയനേ - അനേകരും...)