Malayalam Hymn
Innu pakal muzhuvan karuna
Innu pakal muzhuvan karuna lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനേ!
നന്ദിയോടെ തിരുനാമത്തിന്നു സദാ വന്ദനം ചെയ്തിടുന്നേൻ
1 അന്നവസ്ത്രാദികളും സുഖം ബലമെന്നിവകൾ സമസ്തം
തന്നടിയാനെ നിത്യം പോറ്റിടുന്ന ഉന്നതൻ നീ പരനേ
2 മന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോൾ
നിന്നടിയാനു സുഖം തന്ന കൃപ വന്ദനീയം പരനേ
3 തെറ്റു കുറ്റങ്ങളെന്നിൽ വന്നതളവറ്റ നിന്റെ കൃപയാൽ
മുറ്റും ക്ഷമിക്കണമേ അടിയാനെ ഉറ്റു സ്നേഹിപ്പവനേ
4 എൻ കരുണേശനുടെ ബലമെഴും തങ്കനാമമെനിക്കു
സങ്കേതപട്ടണമാം അതിലഹം ശങ്കയെന്യേ വസിക്കും
5 വല്ലഭൻ നീയുറങ്ങാതെ നിന്നെന്നെ നല്ലപോൽ കാത്തിടുമ്പോൾ
ഇല്ലരിപുഗണങ്ങൾക്കധികാരമല്ലൽ പെടുത്തിടുവാൻ
6 ശാന്തതയോടു കർത്താ തിരുമുമ്പിൽ ചന്തമായ് ഇന്നുറങ്ങി
സന്തോഷമോടുണരേണം ഞാൻ തിരു കാന്തി കണ്ടുല്ലസിപ്പാൻ;-