Innee mangalyam shobhikkuvaan karuna

Malayalam Hymn

Innee mangalyam shobhikkuvaan karuna

Innee mangalyam shobhikkuvaan karuna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി ഇന്നീ മംഗല്യം ശോഭിക്കുവാൻ-കരുണ ചെയ്ക എന്നും കനിവുള്ള ദൈവമേ! അനുപല്ലവി നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു അന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു 1 ആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെ ആണും പെണ്ണുമായി നിർമ്മിച്ചാൻ നീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകി മന്നിടം വാഴ്കെന്നരുൾ ചെയ്താൻ ആദമാദികൾക്കും അനുവാദമേകിയൊരു ദേവ! നീതി പരിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ... 3 സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ- യ്ക്കുത്തമനാം മണവാളനേ! ചിത്തനാഥാനന്ത ബാലനേ! പഴുതണുവും അറ്റദേവനേശു പാലനേ! ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ... 4 ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻ ഭൃത്യവരൻ ചെയ്തവേലയെ ത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീ ചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ) നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ് കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും;- ഇന്നീ...

Related Songs