Innu pakal vinayoronnaay

Malayalam Hymn

Innu pakal vinayoronnaay

Innu pakal vinayoronnaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ കർത്തനെ നിൻ ചിറകിൻകീഴിൽ ഭദ്രമായ് ശരണം നൽകിയതോർത്തു ഞാൻ വന്ദിക്കുന്നാദരവായ് 2 ശത്രുവിന്നസ്ത്രം പറക്കും പകലിലും രാവിൻ ഭയങ്ങളിലും ഘോര മാരിയോ പീഡയോ ലേശമേഴാതെന്നെ പാലിച്ചെന്തത്ഭുതമായ്! 3 കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ ലോകർ ഞരങ്ങിടുമ്പോൾ ദേവാ എത്രയും മോദമായ് പാടുവാൻ നീ തന്നു ഭാഗ്യമീ സാധുവിന്നു 4 ഘോരമാം കൂരിരുളേറുന്നു പാരിതിൽ നാഥനേ! നീ വെളിച്ചം തൂകും പൊൻപ്രഭാതം വരും വേളവരെ നിന്നിൽ വിശ്രാമം തന്നിടേണം എന്തതിശയമേ ദൈവത്തിൻ - എന്ന രീതി

Related Songs