Malayalam Hymn
Raverayaay pakal thernnupoy
Raverayaay pakal thernnupoy lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
രാവേറയായ്
പകൽ തീർന്നുപോയ്
ഒരുങ്ങിടുവിൻ ജനമേ
അവൻ വേല തികച്ചിടുവിൻ
മന്ദത മയക്കം നീക്കി നമ്മൾ
സന്തതം ഉണർന്നവരായിരിപ്പിൻ
വല്ലഭനേശുവിൻ നാമമുയർത്താൻ
കുരിശിൻ പാതയിൽ അണിചേരാം
അജ്ഞത മാറ്റാൻ അറിവേകാൻ
ജ്ഞാനപ്രകാശം തെളിയിക്കാം
പാരിതിലേവരും യേശുവിൻ ജീവിതം
മാതൃകയാക്കാൻ വഴിയൊരുക്കാം
നിന്ദിതർ ദുഃഖിതർ പീഡിതരോടൊ-
ത്തേശുവിൻ വചനം ഭുജിച്ചിടാം
എല്ലാ ജനവും ഏകമനസ്സാൽ
ഹല്ലേലുയ്യാ പാടീടാൻ
ദൈവിക രാജ്യമീഭൂവിൽ വരാൻ
യേശുവിൻ ജീവിതമനുകരിക്കാം
സത്യവും ധർമ്മവു നീതിയും പുലരും
പുതിയൊരു പുലരിയെവരവേൽക്കാം