Malayalam Hymn
Kaniverum snehapithaave
Kaniverum snehapithaave lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കനിവേറും സ്നേഹപിതാവേ
നിൻ തിരു സന്നിധി തേടിവരുന്നു
അനുതാപമുതിരുന്ന ഹൃദയവുമായി
അകതാരിലപരാധ ബോധവുമായി
സ്വന്ത സുഖം മാത്രം കാംക്ഷിച്ചു ഞാൻ
സ്വാർത്ഥത തൻ ഇരുൾ കാട്ടിലൊളിച്ചു
സോദരനാം അയൽക്കാരന്റെ ദുഃഖം
പങ്കിടാൻ പാടേ മറന്നുപോയി
എങ്കിലും നാഥാ നിൻ സ്നേഹത്തെ ഓർത്തിതാ
അനുതാപ പൂർവ്വം ഞാൻ വരുന്നു
അവിടുത്തെ ഹിതമെന്തെന്നറിയാതെ ഞാൻ
അകലെയായി നിന്നിൽ നിന്നന്യനായി
നിൻ മഹാ ത്യാഗത്തെ ഓർക്കാതെ ഞാൻ
നിന്ദ്യമാം വഴികളിൽ നടന്നു പോയി
അന്യനായ് ഞാൻ ചെയ്ത പാപങ്ങളെല്ലാം
നിൻ ശിരസ്സിൽ ഘോരമുള്ളുകളായ്
നിൻ നിണം ചിന്താൻ കാരണമായ്
നിൻ കരൾ നോവും പാപങ്ങളായ്