Malayalam Hymn
Orikkalum ninakkaattha nanmakal
Orikkalum ninakkaattha nanmakal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒരിക്കലും നിനക്കാത്ത നന്മകൾ തന്നവൻ
ഒരുനാളും കാണാത്ത വഴികളിൽ നയിച്ചവൻ
കേട്ടിട്ടില്ല ഒരുനാളും ഇതുപോൽ
ഹൃദയത്തിൽ ഒരിക്കലും തോന്നീട്ടില്ല
നന്ദിയോടെ ഞാൻ അതോർത്തു പാടിടും
നല്ലവനാം യേശുവിനെ വാഴ്ത്തി പാടിടും
ദൈവമനുകൂലമെങ്കിൽ പ്രതികൂലമാര്
ദൈവമൊരു വഴി തുറന്നാൽ അടക്കുന്നതാര്
ദൈവമെന്നെ സ്നേഹിച്ചാൽ വെറുക്കുന്നതാര്
ദൈവമൊന്നു പ്രവർത്തിച്ചാൽ തടുക്കുന്നതാര്;- നന്ദി...
ശക്തിയുള്ള കരങ്ങളെന്നെ താങ്ങിടുന്ന നേരം
കയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുന്നതാർക്കു
വാതിലുകൾ അടഞ്ഞുപോയാൽ വലിയവാതിൽ തുറക്കും
മറഞ്ഞിരിക്കും നന്മകൾ തന്നുന്നതമായ് നടത്തും;- നന്ദി...
ചിറകിലെന്നെ വഹിച്ചിടും ചിന്താകുലങ്ങൾ അകറ്റിടും
മാർവിലെന്നെ ചേർത്തിടും മാന്യമായ് നടത്തിടും
മരണ ഭീതി അകറ്റി എന്നിൽ നിത്യ ജീവനേകിടും
മഹത്വത്തിൻ സിംഹാസനത്തിൽ അന്ത്യം ഇരുത്തിടും;- നന്ദി...