Vazhthidum sathatham priya

Malayalam Hymn

Vazhthidum sathatham priya

Vazhthidum sathatham priya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വാഴ്ത്തിടും സതതം പ്രീയാ തവ നിത്യം പാടും കീർത്തനം ഞാൻ ചേർത്തതിനാൽ എന്നെ തിരുമാർവ്വിൽ കാത്തതിനാൽ എന്നെ വഴുതാതെ എടുത്തോ നീ എന്നെ നിനക്കായി കൊടുത്തോ നീ നിന്നെ എനിക്കായി... 2 വല്ലഭാ കൃപാസാഗരാ തവ നിത്യം പാടും കീർത്തനം ഞാൻ എല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോ അല്ലലഖിലവും അകറ്റിയല്ലോ- അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്.. 3 ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോ മന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ;- വാഴ്.. 4 ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം ഞാൻ വൈരിയിൻ ശരഗണമതിൽ നിന്നും- തിരുചിറകുകൾ നിഴൽ അതിൻ കീഴിൽ അനുദിനവും മമ ഭയമെന്യേ മനുവേലാ- സ്തുതി ഇന്നുമെന്നും;- വാഴ്.. 5 ഹല്ലേലുയ്യ സ്തോത്രമേ-തവ നിത്യം പാടും കീർത്തനം ഞാൻ അഖില സൃഷ്ടികളും പാടീടവേ- ഈ അൽപൻ സ്തുതി നിനക്കേകുന്നേൻ അല്ലും പകലും ഭേദമെന്യേ ഹല്ലേലുയ്യ സ്തുതി പാടിടും ഞാൻ;- വാഴ്..

Related Songs