Njan yahovaye ella nalilum vazhthidum

Malayalam Hymn

Njan yahovaye ella nalilum vazhthidum

Njan yahovaye ella nalilum vazhthidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും തൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട് എന്റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നു എന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു 2 തന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരും ആയവർ മുഖം തെല്ലും ലജ്ജിക്കയില്ല;- 3 യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻ തന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ;- 4 നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവം കഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ;- 5 മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവം ദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും;- 6 നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലും നീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം;- 7 ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ല എൻ ദൈവം എന്റെ ആശ്രയം അതെത്രയുത്തമം;- സങ്കീർത്തനം 34

Related Songs