Daivakrupa manoharame ente

Malayalam Hymn

Daivakrupa manoharame ente

Daivakrupa manoharame ente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവകൃപ മനോഹരമേ എന്റെ പ്രാണനായകൻ എനിക്കു ചെയ്യുന്ന കൃപ മനോഹരമേ സുരദേവ നന്ദനനേ! എന്റെ ദുരിതമൊക്കെയും ചുമന്നൊഴിച്ച നിൻകൃപ മനോഹരമേ 1 കൊടുംപാപിയായിരുന്ന എന്റെ കഠിനപാപങ്ങൾ മോചനം ചെയ്ത കൃപ മനോഹരമേ ശത്രുവായിരുന്നയെന്നെ നിന്റെ പുത്രനാക്കി നീ തീർത്ത നിൻകൃപ എത്ര മനോഹര 2 പല പീഡകളെതിർത്തു വരും കാലമെനിക്കു സഹിഷ്ണുത തരുംകൃപ മനോഹരമേ ബലഹീനനാകുമെന്നിൽകര ളലിഞ്ഞനുദിനം താങ്ങി നടത്തും കൃപ മനോഹരമേ 3 നാശലോകം തന്നിലെന്നെ സൽപ്രകാശമായ് നടത്തിടും നിൻകൃപയെത്ര മനോഹരമേ അരിസഞ്ചയനടുവിൽഎന്നെ തിരുച്ചിറകുള്ളിൽ മറച്ചുകാക്കുന്ന കൃപ മനോഹരമേ 4 ചതിനിറഞ്ഞ ലോകമിതിൽ നിന്റെ പുതുജീവനിൽ ഞാൻ സ്ഥിതി ചെയ് വാൻ കൃപയധികം നൽകണമേ പരിശ്രമത്തിനാലെയൊന്നും എന്നാൽ പരമനാഥനേ, കഴികയില്ല നിൻ കൃപ ചൊരിയണമേ

Related Songs