Malayalam Hymn
Ethra manoharame ethrayo sundarame
Ethra manoharame ethrayo sundarame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എത്ര മനോഹരമേ എത്രയോ സുന്ദരമേ
എത്രയോ പാവനമെൻ ഭവനം
എൻ കർത്താവൊരുക്കീടുന്നു
ഈ ഗേഹം വിട്ടുപോകും
ചേരും ഞാനിമ്പ ദേശെ
ഭക്തരിൻ ശാശ്വതമാം ഭവനെ എൻ
കർത്തനോടൊത്തു വാഴാൻ;- എത്ര...
കേൾക്കുന്നു ഞാനക്കരെ
എൻ നാഥൻ ഇമ്പ സ്വരം
വൈണികർ വീണകൾ മീട്ടിടുന്നു
ഞാനും ചേർന്ന് പാടും;- എത്ര...
കഷ്ടതയില്ലവിടെ
കണ്ണുനീരില്ലവിടെ
നീതി സമാധാനം സന്തോഷമേ
എന്നെന്നും ആനന്ദമെ;- എത്ര...
രാത്രിയില്ലാത്ത ദേശം
കുഞ്ഞാടതിൻ വിളക്കാം
ശോഭയേറും പുതുശാലെമിൽ
എന്നങ്ങു ചേരും ഞാൻ:- എത്ര...