Ethrayo nallavan yeshu

Malayalam Hymn

Ethrayo nallavan yeshu

Ethrayo nallavan yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എത്രയോ നല്ലവൻ യേശു എത്ര ദയാപരനെന്നും ഇത്രത്തോളം ചെയ്ത നന്മകളോർക്കുമ്പോൾ എത്ര സ്തുതിച്ചാലും പോരാ വീഴാതെ എന്നെയും കാത്തു താഴാതെ എന്നെ പിടിച്ചു ഏഴയാമെന്നെയും കാത്തുപാലിച്ചതാം സ്നേഹം ഞാൻ ഓർത്തുപാടും;- കുപ്പയിൽ നിന്നങ്ങുയർത്തി ഒപ്പമിരുത്തി തൻ കൂടെ അപ്പാ നിൻ സ്നേഹത്തെ എപ്പോഴും- ഓർത്തു ഞാൻ തൃപ്പാദം കുമ്പിടുന്നേ;- എന്നു ഞാൻ വന്നങ്ങു ചേരും? അന്നെന്റെ ഖിന്നത തീരും അന്നാളിൽ പ്രിയന്റെ പൊന്മുഖം കണ്ടിടും എന്നും ഞാൻ ആരാധിക്കും;-

Related Songs