Malayalam Hymn
Enthu manoharame ikkanuathentho
Enthu manoharame ikkanuathentho lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പല്ലവി
എന്തു മനോഹരമെ ഇക്കാണുന്നതെന്തൊരതിശയമെ!
അനുപല്ലവി
എന്തൊരതിശയം ദൈവസ്വരൂപത്തെ
ചിന്തും പ്രതിബിംബം ചന്തമായ്ക്കാണുന്നു - എന്തു
ചരണങ്ങൾ
1 സീനായ് മരുഭൂമിയിൽ സ്ഥാപിച്ച സമാഗമനകൂടാരം
സീയോൻ മണവാളനും പതിവ്രതയാകും തിരുസഭയ്ക്കും
സ്വർഗ്ഗയരുശലേം വാസസ്ഥലത്തിനും
സാമ്യമീകൂടാരം കാമ്യമല്ലോ കണ്ടാൽ;- എന്തു...
2 ആറു ചതുരശ്രമൈൽ വിസ്താരമുണ്ടായിരുന്ന മരുവിൽ
ആറു നൂറായിരങ്ങൾ പെരുകി ഇരുപതു ലക്ഷമായി
കാടും കഠിനമാം കാറ്റു വെയിൽ മഞ്ഞും
ഏറ്റ കൃപയിന്നും മാറെറാലിക്കൊള്ളുന്നു;- എന്തു…
3 ഏകമാം വാതിലോടും അറുപതു തൂണുകളോടും കൂടെ
ഏക ദൈവനീതിയിൽ വെളിപ്പാടാം വെള്ളത്തിര ശീലയാൽ
ആകെ മറച്ചതിനുള്ളിലവരുടെ
നാഥനെഴുന്നള്ളി വാഴുന്നനുദിനം;- എന്തു…
4 നീലനൂൽ,ധൂമ്രനൂലും, ചുവപ്പു, വിരിച്ചതാം പഞ്ഞിനൂലും
നാലുനിറം കലർന്ന പ്രാകാരത്തിൻ-വാതിൽ മറയതിന്മേൽ
ബാലാനിലൻ ഉദി-ച്ചേ ലോഹിം രാജന്റെ
ശീലഗുണമോരോന്നോതുന്നീ ലോകർക്കായ്;- എന്തു…
5 പ്രാകാരം, ശുദ്ധസ്ഥലം, അതി പരിശുദ്ധസ്ഥലവുമിതാ
ത്രിയേക രൂപമായി വിളങ്ങുന്നു ശ്രീ യേശുനായകനിൽ
ശ്രീമിന്നും താരം പോൽ ഭൂരംഗം വാഴുവാൻ
ശ്രീയേശു നാഥൻ തുണയ്ക്കും സദാ നമ്മിൽ;- എന്തു...
6 യാഗപീഠം കാണുന്നു മോചനവും ധാരാളമായ തൂകുന്നു
യാഗവസ്തു ദഹിച്ചു നിത്യജീവദാനം പകർന്നിടുന്നു
യാഗകുഞ്ഞാടിന്റെ ചോരമൂലം നമ്മെ
രാജപുരോഹിതരാക്കിയതോർക്ക നാം;- എന്തു...
7 ശുദ്ധിവരുത്തുന്നതും നവീനമാം ആശയം നൽകുന്നതും
ശുദ്ധസ്ഥലത്തു കേറി ശുശ്രൂഷകൾ നിത്യം നടത്തുന്നതും
ശുദ്ധജലം വയ്ക്കും, പിച്ചളത്തൊട്ടിയും
ശുദ്ധിമാന്മാർക്കുള്ളതെത്രയോ ഭാഗ്യമേ;- എന്തു…
8 കാട്ടിൽ പടർന്നുനിന്ന ശിത്തീം മരം വെട്ടിയെടുത്തറുത്തു
എട്ടും നാലും, പത്തുമാം പലകയായ് ശുദ്ധപൊന്നിൽ പൊതിഞ്ഞു
ഒട്ടും ഞെളിയാതെ നിന്നീടുക നേരെ
കിട്ടും ബിരുതത്തിൽ ഒട്ടും ഭയം വേണ്ടാ;- എന്തു…
9 കൂടാരം മോടിയേറും പഞ്ഞിനൂൽ കൊണ്ടുൾഭാഗം മൂടീടുന്നു
ചൂടുതരും കോലാട്ടിൻ രോമവും ചുവപ്പിച്ചാട്ടുകൊറ്റൻ തോൽ
കേടകറ്റീടും തഹസിൽതോലും മീതെ
കോടിമഹിമയെ ചൂടും മേൽ മൂടികൾ;- എന്തു…
10 ഏഴു കവരമുള്ള നിലവിളക്കേകും പ്രശോഭനിത്യം
വാഴ്വ് നിറഞ്ഞ സ്വർണ്ണധൂപപീഠം തൂകും സുഗന്ധം സദാ
കാഴ്ച വരുന്നീരാറപ്പടുക്കുന്ന
മേശയുണ്ടാശയോടീശനെ സേവിക്കാം;- എന്തു…
11 പെട്ടകവും അതിനും നിയമത്തിൻ കല്പലകയും മന്നാ
ഇട്ടുവച്ചീടുന്നോരു പൊൻപാത്ര മഹറോൻ തളിർത്തവടി
ഒട്ടുവളരെ കനകം കൊടുത്താലും
കിട്ടാത്ത മർമ്മങ്ങൾ പെട്ടിയിൽ കാണുന്നു;- എന്തു...
12 രണ്ടു ഖെറുബുകളാൽ അലംകൃതമായ കൃപാസനത്തിൽ
കൊണ്ടുവന്നൊരു കൃപ! ഇപ്പാപിമേൽ പണ്ടുതന്നെ പകർന്നു
രണ്ടു കള്ളർ നടുവിൽ മരിച്ചു പ്രഭോ !
രണ്ടു പാദങ്ങളേം കണ്ടു വണങ്ങുന്നേൻ;- എന്തു...
13. ലേശം കലർപ്പില്ലാത്ത ജനനത്താൽ ഈശ്വരൻ പുരോഹിതന്മാർ
വാസം വെടിഞ്ഞുവന്നു എല്ലായ്പ്പോഴും ദോഷം വെറുത്തു നിന്നു
ദാസരിവർക്കീശ ശാസനം കൈകളാൽ
മോശകൊടുത്തവർക്കാശിസ്സനന്തമായ്;- എന്തു...
14. നല്ലഭിഷേകതൈലം തലയിന്മേൽ വല്ലഭൻ വച്ചതിനാൽ
തെല്ലും മടികൂടാതെ ദേവൻമുമ്പിൽ-നല്ല ശുശ്രൂഷ ചെയ്തും
അല്ലലില്ലാത്തതാം നല്ല കനാൻ ദേശ-
ചെല്ലും വരെ സർവ്വ-വല്ലഭൻ കൂടൊണ്ടേ;- എന്തു...
15 പാഠം ചരിത്രമായി ഒന്നാം മറശീലമേൽ കാണും പാദ-
പീഠം ചേർന്നു വരിക എല്ലാ മനഃപീഡയും മാറും സദാ
പാടനേകംപെട്ട പൂർവ്വ ജനങ്ങളെ;
തേടിയീ വാതിലൂടോടിപ്പോകാമുള്ളിൽ;- എന്തു...
16 ക്രിസ്തീയ തത്വങ്ങളെ രണ്ടാം മറ-ഉച്ചയിർഘോഷം ചെയ്യും
അസ്തികളാകമാനം-കുളുർമ്മയാൽ സുസ്ഥിരമായ് വരുന്നു
ഗോസ്ത്തിവല്ലിപോൽ പൂത്തു ഫലങ്ങളാൽ
നാസ്തികന്മാർ തല-താഴ്ത്താ പരാശക്തി;- എന്തു…
17 മൂന്നാം മറ ശീലമേൽ പ്രവചനം മാലപോൽ ചാർത്തിടുന്നു
മന്ദമായ് ഊതിടുന്നോ-രിളം കാറ്റിൽ വൃന്ദമുണർന്നീടുന്നു
കന്നിമേരി സുതൻ മന്നിൽ വരുന്നതിൻ
മുന്നറിവോതുന്നു മന്നവന്നോശന്നാ;- എന്തു…
18 വെള്ളമൊഴിച്ചു കൈകാൽ ദിനന്തോറും നല്ലവണ്ണം കഴുകി
വെള്ളവസ്ത്രം ധരിച്ചു കൂടാരത്തിനുള്ളിൽ കടന്നുചെന്നു
പിള്ളയാടിന്നുടൽ-വെണ്ണീറായി തീർന്നതു
കൊള്ളയായ്പോയവർക്കോർമ്മയ്ക്കായി വയ്ക്കുന്നു;- എന്തു…
19 സത്യം സ്നേഹം ശക്തിയും, വിശുദ്ധിയും നിത്യമാം നീതിയുമായി
നിത്യം പരിലസിക്കും മഹാദൈവം ഉത്തുംഗമാം കൃപയാൽ
പുത്തനായി തീർത്തോരു സ്വർഗ്ഗീയ ശില്പത്തേ
എത്തിനോക്കി മുഖം മുത്തം ചെയ്യാം നിത്യം;- എന്തു…
എൻ പ്രിയരക്ഷകനെ എന്ന രീതി
[സമാഗമനകൂടാരത്തെ കുറിച്ച്]