Idharayilenne ithramel snehippan

Malayalam Hymn

Idharayilenne ithramel snehippan

Idharayilenne ithramel snehippan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാനപ്പനേ! - നിന്റെ ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനം പ്രതി സന്തോഷിക്കുന്നത്യന്തം 1 പുത്രന്റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ ശത്രുഭയം തീരുന്നു - എന്നെ മിത്രമാക്കിടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമേ!;- 2 ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ പുത്രനെ തന്നല്ലോ നീ - ദേവാ ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം;- 3 നീചനരനാമീയേഴയെ സ്നേഹിച്ചീ നീചലോകത്തിൽ വന്നു - യേശു നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ;- 4 കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ കൂട്ടുകാരും വെറുത്തു - എന്നാൽ കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ;- 5 മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും സന്താപമില്ലെനിക്കു - എന്റെ മാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു;- 6 മുൻപിലും പിൻപിലും കാവലായ് നിന്നു നീ മുൻപിൽ നടക്കേണമേ - നിന്റെ ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അൻപൊടു കാക്കേണമേ;- എന്തതിശയമേ ദൈവത്തിൻ : എന്ന രീതി

Related Songs