Ninnekkal snehippan ennude

Malayalam Hymn

Ninnekkal snehippan ennude

Ninnekkal snehippan ennude lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിന്നെക്കാൾ സ്നേഹിപ്പാൻ എന്നുടെയായുസ്സിൽ ഒന്നുമുണ്ടാകല്ലേ കർത്താവേ വന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻ എന്നും നിന്നെ മതി കർത്താവേ 1 എന്നെയുമോർത്തു നീ ഖിന്നനായ് കാൽവറി ക്കുന്നിലെ ക്രൂശിലെൻ കർത്താവേ മന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നു മുന്നിലുയരല്ലേ കർത്താവേ;- 2 എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയം നിൻനിഴൽ ശീതളം കർത്താവേ എന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽ നിന്നരുൾ സാന്ത്വനം കർത്താവേ 3 എന്നു നീ വന്നിടും നിന്നുടൽ കാണുവാൻ എന്നിനി സാധിക്കും കർത്താവേ വന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽ വന്നിടണേ യേശു കർത്താവേ

Related Songs