Malayalam Hymn
Yeshuve ninne snehippan
Yeshuve ninne snehippan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവേ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപ നൽകണേ(2)
നിന്നെക്കാളിനി ഒന്നിനേയും ഞാൻ
സ്നേഹിപ്പാൻ ഇടയാകല്ലേ(2)
1 ലോകത്തിലുള്ളതൊക്കെയും
ലോകത്തെയും-ഞാൻ സ്നേഹിച്ചീടല്ലേ(2)
ലോകവും അതിലുള്ളതൊക്കയും
മാറിപ്പോകുന്നതല്ലയോ(2);- യേശുവേ...
2 ലോക സ്നേഹത്തിൻ നിസ്സാരത്വം
ഞാൻ ഗ്രഹിപ്പാൻ കൃപ നൽകണേ
മാതൃസ്നേഹവും പൃതൃസ്നേഹവും
സോദരസ്നേഹവും തന്നെ(2);- യേശുവേ...
3 ദൈവത്തെ സ്നേഹിക്കുന്നവർ-
ക്കുള്ള നന്മയെ തിരിച്ചറിവാൻ
എന്റെ ഉള്ളത്തിൻ കൺകളെ തുറക്കണമേ
നല്ല കർത്താവേ(2);- യേശുവേ...