Malayalam Hymn
Orumayodeshuvinte arikilananjiduvaan
Orumayodeshuvinte arikilananjiduvaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഒരുമയോടേശുവിന്റെ അരികിലണഞ്ഞിടുവാൻ
മനസ്സൊരുക്കത്തോട് നാം പ്രാർത്ഥിക്കുകിൽ
ചോതിക്കുന്നവക്കെല്ലാം ഉത്തരം തന്നീടുമേ
തൃക്കരം നീട്ടിയവൻ അത്ഭുതം ചെയ്യും
യേശുവിന്റെ നാമത്തിൽ നാം
അടുത്തുവരുന്നുവെങ്കിൽ
ഇരുവരോ മൂവരുമോ ആയാൽപോലും
നടുവിൽ വരാമെന്നു വാക്കു പറഞ്ഞ നാഥൻ
അനുഗ്രഹം നല്കിടാതെ പോകയില്ലല്ലോ
പ്രാർത്ഥനയിൽ മടുക്കാത്ത മനം നൊന്തു യാചിച്ചാൽ
മറുപടി നല്കിടാതെ പോകയില്ലവൻ
നീതിമാൻ ശ്രദ്ധയോടെ യാചിച്ചു പ്രാർത്ഥിച്ചാലും
വലിയ ഫലം അതിനാൽ ലഭിച്ചിടുമേ
ഗെത്ശെമേന തോട്ടത്തിലെ യേശുവിന്റെ പ്രാർത്ഥനയിൽ
രക്തം വിയർപ്പാക്കി അവൻ വീണു കരഞ്ഞു
പരീക്ഷയിൽ പെട്ടിടാതെ ദൈവ മുൻപിൽ നിന്നീടുവാൻ
ഉണർന്നു നാം പ്രാർത്ഥിക്കുവാൻ ഒരുങ്ങീടുക