Malayalam Hymn
Daivam pravrthikkum
Daivam pravrthikkum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവം പ്രവൃത്തിക്കും
എനിക്കായ് അത്ഭുതങ്ങളേ
ദൈവം തുറന്നീടും
എനിക്കായ് വഴികളേ
ഞാൻ വിശ്വസിക്കുന്നു എല്ലാം സാദ്ധ്യമാകും
കാത്തിരിക്കുന്നു ദൈവ പ്രവൃത്തിക്കായി
താമസ്സിക്കില്ലാ ഒട്ടും താമസ്സിക്കില്ലാ
വാക്കു തന്നവൻ എന്നേ മാനിച്ചീടും
മരുവിൽ തന്മക്കളേ
മന്ന നല്കി നടത്തിയപോൽ
എനിക്കായ് വേണ്ടതെല്ലാം
എന്റെ ദൈവം ഒരുക്കീടുമേ;-
ശത്രുവിൻ പാളയങ്ങൾ
ചുറ്റും നിരന്നിടുമ്പോൾ
അവിടുന്നെന്നെ വിടുവിക്കുവാൻ
എന്റെ ദൈവം ഇറങ്ങി വരും;-
എൻ മുഖം ലജ്ജിക്കയില്ലാ
പ്രത്യാശ കുറയുകില്ലാ
എന്നേ മാനിക്കുന്നവൻ
എന്നോട് കൂടെയുണ്ട്;-