Malayalam Hymn
Thankachirakadi kelkkunne
Thankachirakadi kelkkunne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തങ്കചിറകടി കേൾക്കുന്നേ
തൻ തിരുശോഭയിൽ ഉണരും ഞാൻ
ദൂരമല്ല എൻ ഭാഗ്യതീരം
വീരമുദ്ര നേടും ഞാൻ
പൊന്ന് ലോകം പരമപുരം
പരിശുദ്ധൻ അന്തികേ
മണ്ണറ വിട്ടു ഞാൻ പോയിടട്ടെ
മണിയറ വാസം പുൽകീടുവാൻ
കരയരുതേ ഇനിയൊരുനാളിലും
കാണും നാം അന്നാൾ പ്രിയൻ അരികിൽ
സ്വർഗതീരെ ചേരും ഞാൻഎൻ
ആത്മ സംഗമ സായൂജ്യം
ആർത്ത് പാടും ശുദ്ധർ കൂട്ടം
സീയോൻ വാഴും സൗഭാഗ്യം
ശോഭിതം തവകാന്തി ഗീതം
സ്തോത്രനാദം സാറാഫുകൾ
രാത്രിയില്ലാ സ്വർഗ്ഗ ഗേഹം
ഭദ്രം ഞാനീ ഭാഗ്യദേശേ