Yeshuvodu chernirippathethra modame

Malayalam Hymn

Yeshuvodu chernirippathethra modame

Yeshuvodu chernirippathethra modame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ! യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ! ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേ ആശു തന്റെ കൂടെ വാഴാൻ കാംക്ഷിച്ചിടുന്നേ 2 പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ ഓർക്കുന്തോറും സ്നേഹമെന്നിൽ വർദ്ധിച്ചിടുന്നേ പാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാദ്ധ്യമോ! 3 ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാൻ ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ വാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേ 4 അന്നു തീരുമെന്റെ കഷ്ടം ഇന്നീ മന്നിലെ അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ അന്നു തന്റെ ശുദ്ധരൊത്തു പാടി ആർക്കുമേ എന്നെനിക്കു സാദ്ധ്യമോ മഹൽ സമ്മേളനം! 5 നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ! അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ? തുല്യമില്ലാ മോദത്തോടെ വീണകളേന്തി ഹല്ലേലുയ്യാ ഗാനം പാടി വാണിടുവാനായ്

Related Songs